
തിരുവനന്തപുരം : വിവാദമായ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരാരിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയ്യാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
ചങ്ങനാശ്ശേരിയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് തിരുവനന്തപുരത്ത് എത്തിച്ചു ചോദ്യം ചെയ്യുകയാണ്.
ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ പ്രതിയായ മുരാരി ബാബു നിലവില്‍ സസ്‌പെന്‍ഷനിലാണ്.
Sabarimala gold scam: Murari Babu in custody















