
പത്തനംതിട്ട : ശബരിമല സ്വര്‍ണപ്പാളിയില്‍ തിരിമറി നടത്തിയ കേസില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും ക്രൈം ബ്രാഞ്ച് പ്രതിചേര്‍ത്തു. സ്വര്‍ണക്കൊള്ള നടന്ന 2019ലെ, എ.പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയെയാണ് ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. ഇവരുടെ ഭരണകാലത്താണ് ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളും വാതിലിന്റെ കട്ടിളയും സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്.
സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് എഫ്‌ഐആറില്‍ ഒന്നാം പ്രതി. 9 ദേവസ്വം ഉദ്യോഗസ്ഥരെ കൂട്ടുപ്രതികളാക്കിയിട്ടുണ്ട്. 2019 ല്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന ബി.മുരാരി ബാബു, എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, അസി.എന്‍ജിനീയര്‍ കെ.സുനില്‍കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ശ്രീകുമാര്‍, തിരുവാഭരണം കമ്മിഷണര്‍മാരായ കെ.എസ്.ബൈജു, ആര്‍.ജി.രാധാകൃഷ്ണന്‍, പാളികള്‍ തിരികെ പിടിപ്പിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന രാജേന്ദ്രപ്രസാദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ കെ.രാജേന്ദ്രന്‍ നായര്‍ എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.












