ശബരിമല സ്വർണക്കൊള്ളയിൽ പങ്കജ് ഭണ്ഡാരിയും ഗോവർധനും കുടുക്കിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി, റിമാൻഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക പുരോഗതി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരി ജ്വല്ലറി ഉടമ ഗോവർധന്റെയും റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഇരുവരെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശിയത് സ്മാർട്ട് ക്രിയേഷൻസിലാണ് നടന്നത്.

പോറ്റി ശബരിമലയിൽനിന്ന് കൊണ്ടുപോയ ശിൽപ്പങ്ങളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസിൽ വച്ചാണെന്ന് എസ്ഐടി കണ്ടെത്തി. ഇടനിലക്കാരനായ കൽപേഷ് വഴി ഈ സ്വർണം ഗോവർധന് വിറ്റുവെന്നാണ് കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസിന് പണിക്കൂലിയായി 150 ഗ്രാം സ്വർണം ലഭിച്ചു. ഗോവർധനിൽനിന്ന് 470 ഗ്രാം സ്വർണം കണ്ടെടുത്തിട്ടുണ്ട്. ആകെ 800 ഗ്രാമിലധികം സ്വർണമാണ് ഇതുവഴി കണ്ടെടുത്തത്.

കേസിലെ പ്രധാന പ്രതികളുടെ അറസ്റ്റിൽ കാലതാമസമുണ്ടായെന്ന ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് ഈ അറസ്റ്റുകൾ. മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർ ദാസ്, വിജയകുമാർ എന്നിവരെ ചോദ്യം ചെയ്യാനും എസ്ഐടി തയ്യാറെടുക്കുന്നു. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide