ശബരിമല സ്വർണക്കൊള്ള : തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ എസ്ഐടി ചോദ്യംചെയ്യുന്നു, അറസ്റ്റിന് സാധ്യത

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ എസ്ഐടി ചോദ്യംചെയ്യുന്നു. തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽവെച്ചാണ് ചോദ്യംചെയ്യലെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. ചോദ്യംചെയ്യലിന് പിന്നാലെ പത്മകുമാറിനെ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

സ്വർണക്കൊള്ള കേസിൽ നേരത്തേ അറസ്റ്റിലായ എൻ. വാസുവിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യൽ. ഇന്ന് വൈകീട്ട് നാലുമണി വരെ വാസുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

ഉണ്ണികൃഷ്ണ‌ൻ പോറ്റിക്ക് ഒത്താശചെയ്‌തത്‌ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിൻ(എസ് ഐ ടി)വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ് ഐ ടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. സ്വർണക്കൊള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ് ഐ ടി നോട്ടീസ് നൽകിയിരുന്നു.

Sabarimala gold theft: SIT questions former Travancore Devaswom Board president A. Padmakumar,

More Stories from this section

family-dental
witywide