സൈന നേവാളും പി.കശ്യപും വേർപിരിയുന്നു; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി സൈന

ന്യൂഡൽഹി: ഏഴ് വർഷത്തിൻ്റെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ബാഡ്‌മിൻ്റൺ താരങ്ങളായ സൈന നേവാളും പി. കശ്യപും വേർപിരിയുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ സൈനയാണ് തങ്ങൾ പിരിയുന്നുവെന്ന് അറിയിച്ചത്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്. തുടർന്ന് 2018-ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

സൈനയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്

ജീവിതം ചിലപ്പോൾ നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ച ശേഷം, കശ്യപ് പരുപ്പള്ളിയും ഞാനും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങൾ സമാധാനം, വളർച്ച, സൗഖ്യം എന്നിവ തിരഞ്ഞെടുക്കുന്നു നമുക്കായി, പരസ്പരം. പങ്കുവെച്ച ഓർമകൾക്ക് ഞാൻ നന്ദിയുള്ളവളാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്‌തതിന് നന്ദി

മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ സൈന ഇന്ത്യയ്ക്കായി 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയിട്ടുണ്ട്. കർണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായിരുന്നു സൈന. 2014-ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവാണ് കശ്യപ്. സൈന രണ്ടു തവണ കോമൺവെൽത്ത് ഗെയിംസ് ജേതാവായ. 2024-ൽ താൻ ആർത്രൈറ്റിസിനോട് പോരാടുന്നതായും തൻ്റെ ബാഡ്‌മിന്റൺ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും സൈന വെളിപ്പെടുത്തിയിരുന്നു. അതേസമയം വിവാഹമോചനത്തെ കുറിച്ച് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide