
ആപ്പിൾ പുതിയ ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ ട്രോളുകളുമായി സാംസങ് രംഗത്തെത്തി. ഇത്തവണ ആപ്പിളിന്‍റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എയറിനെ ലക്ഷ്യമിട്ടാണ് സാംസങ് പ്രധാനമായും ട്രോളുകൾ ആരംഭിച്ചത്. ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഐഫോൺ എന്ന വിശേഷണവുമായി വന്ന ഐഫോൺ എയറിനെ, “ഇതിനൊക്കെ ഇപ്പോഴും പ്രസക്തിയുണ്ടോ” എന്ന ചോദ്യത്തോടെ സാംസങ് പരിഹസിച്ചു.
ആപ്പിളിന് ഇതുവരെ സാംസങിനെ പോലെ ഫോൾഡബിൾ മോഡലുകൾ ഇല്ലാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു അടുത്ത ട്രോൾ “ഇത് മടക്കാൻ കഴിയുമ്പോൾ ഞങ്ങളെ അറിയിക്കുക” എന്ന പഴയ ട്വീറ്റ് സാംസങ് വീണ്ടും പങ്കുവെച്ചു. ഐഫോൺ 17 സീരീസിലെ 48MP ട്രിപ്പിൾ ക്യാമറയെയും സാംസങ് കളിയാക്കി. “മൂന്ന് 48MP ഇപ്പോഴും 200MP-ക്ക് തുല്യമല്ല” എന്ന് കുറിച്ചുകൊണ്ട് തങ്ങളുടെ 200MP ക്യാമറയുടെ ഗുണവും ഉയർത്തിക്കാട്ടി. ഈ പോസ്റ്റുകൾക്കായി സാംസങ് #iCant എന്ന ഹാഷ്‌ടാഗും ഉപയോഗിച്ചിരുന്നു.
ഏതായാലും പോസ്റ്റുകൾക്ക് താഴെ ആപ്പിൾ ആരാധകരും സാംസങ് ആരാധകരും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുകയും കമൻ്റുകൾ കൊണ്ട് നിറയ്ക്കുകയുമാണ്. കാലിഫോർണിയയിലെ കുപ്പർട്ടിനോയിലുള്ള ആപ്പിൾ പാർക്കിൽ കഴിഞ്ഞ ദിവസമായിരുന്നു ആപ്പിൾ സിഇഒ ടിം കുക്ക് iPhone 17, iPhone Air, iPhone 17 Pro, iPhone 17 Pro Max എന്നിവ അവതരിപ്പിച്ചത്.