തീവ്രവാദിയാണെന്ന് ചിത്രീകരിച്ച് ഇന്ത്യയും കാനഡയും എൻ്റെ ജീവിതം തകർത്തു; 9 മില്യൺ ഡോളറിൻ്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്ദീപ് സിങ് സിദ്ദു

ഒട്ടോവ: ഖാലിസ്ഥാൻ തീവ്രവാദിയാണെന്ന് ചിത്രീകരിക്കപ്പെട്ടതിനെ തുടർന്ന് തൻ്റെ ജീവിതം ദുരിതത്തിലായെന്നും ഇന്ത്യയിൽ നിന്നും 9 മില്യൺ ഡോളറിൻ്റെ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സന്ദീപ് സിങ് സിദ്ദു കനേഡിയൻ പൌരൻ.

ഇന്ത്യയും കാനഡയും തൻ്റെ ജീവിതം താറുമാറാക്കിയെന്ന് ആരോപിച്ച് യുവാവ് ഇരു സർക്കാരുകൾക്കുമെതിരെ കേസ് നൽകുകയും ഇന്ത്യക്കെതിരെ 9 മില്യൺ ഡോളറിൻ്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. സന്ദീപ് സിങ് സിദ്ദു കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ ( സിബിഎസ്എ ) ഉദ്യോഗസ്ഥനാണ്. അഭിഭാഷകൻ ജെഫ്രി ക്രോക്കർ ആണ് സിദ്ദുവിൻ്റെ കേസ് ഫയൽ ചെയ്തത്.

താൻ ഒരു ‘ഖാലിസ്ഥാനി തീവ്രവാദിയാണെന്ന്’ ഇന്ത്യ പറഞ്ഞു. എന്നാൽ തനിക്ക് ഇന്ത്യൻ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. തൻ്റെ പേര് സിങ് ആയതുകൊണ്ട് കാനഡയുടെ ദേശീയ സുരക്ഷാ സംവിധാനത്തിൽ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനായതുകൊണ്ടുമാണ് ഇന്ത്യ തന്നെ ലക്ഷ്യമിട്ടതെന്ന് സണ്ണി വാദിക്കുന്നുകാനഡ സർക്കാർ തന്നെ സംരക്ഷിക്കുന്നതിന് പകരം ഒളിവിൽ പോകാൻ നിർബന്ധിതനാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു.

Sandeep Singh Sidhu has taken legal action against India seeking $9 million.

More Stories from this section

family-dental
witywide