പീഡന കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസ്; സന്ദീപ് വാരിയര്‍ക്ക് താത്ക്കാലിക ആശ്വാസം, കേസ് പരിഗണിക്കുന്ന 15 വരെ അറസ്റ്റ് പാടില്ല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തില്‍ അപമാനിച്ച കേസില്‍ സന്ദിപ് വാര്യർക്ക് താല്‍ക്കാലിക ആശ്വാസം. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 15 ലേക്ക് മാറ്റി. പൊലീസ് റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് ഇന്നും ഹാജരാക്കിയിട്ടില്ല.

തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്. ഈ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി രാഹുല്‍ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യല്‍ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയില്‍ സന്ദീപ് വാര്യർ പറയുന്നത്.

ഇതേ കേസില്‍ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹർജി കഴിഞ്ഞ ശനിയാഴ്ച അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. രാഹുൽ ജയിലിൽത്തുടരുകയാണ്.

Sandeep Warrier’s anticipatory bail application has been postponed

More Stories from this section

family-dental
witywide