രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള സാനിറ്ററി പാഡ് ; ബിഹാറില്‍ കോണ്‍ഗ്രസ് നടപടി വിവാദമാക്കി ബിജെപി

പാറ്റ്‌ന: രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള സാനിട്ടറി പാഡ് പാക്കറ്റുകള്‍ ബിഹാറില്‍ വിതരണത്തിനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടിയില്‍ വ്യാപക എതിര്‍പ്പുമായി ബിജെപി. പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയിലൂടെ അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാനാണ് ഈ പാഡുകള്‍ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്ക് 2500 രൂപ പ്രതിമാസ സഹായവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും, രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ബിജെപി പരിഹസിച്ചു. സമീപകാല സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രധാന വോട്ടര്‍മാരായി ഉയര്‍ന്നുവന്ന സ്ത്രീകളെ ‘നേരിട്ട് അപമാനിക്കുന്നതാണ്’ ഇത് എന്നാണ് ബിജെപിയുടെ ആരോപണം.

ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് മേധാവി അല്‍ക്ക ലാംബയുടെ സാന്നിധ്യത്തില്‍ സംസാരിച്ച ബീഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് കുമാര്‍, ഗ്രാമീണ സ്ത്രീകളില്‍ ആര്‍ത്തവ ശുചിത്വ അവബോധം വളര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി. ‘ബീഹാറിലെ സ്ത്രീകള്‍ക്കായി ഞങ്ങള്‍ക്ക് ഒരു പ്രത്യേക പദ്ധതിയുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിനുകള്‍ നല്‍കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു, അതിനായി ഞങ്ങള്‍ തീവ്രമായ പ്രചാരണം ആരംഭിക്കും,’ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Also Read

More Stories from this section

family-dental
witywide