ഹൂതി വിമതരുടെ ആക്രമണത്തില്‍ മുങ്ങിയ കപ്പലിലെ ഇന്ത്യക്കാരനെ സൗദി രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി : ഹൂതി വിമതരുടെ ആക്രമണത്തില്‍ ചെങ്കടലില്‍ മുങ്ങിയ ഇറ്റേണിറ്റി സി എന്ന കപ്പലിലെ ഇന്ത്യക്കാരന് സൗദിയില്‍ നിന്നും രക്ഷാകരം. അഗസ്റ്റിന്‍ ദാസയനെയാണ് രക്ഷപ്പെടുത്തിയത്. അഗസ്റ്റിനെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം സന്ദര്‍ശിച്ചു. കപ്പലില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അഗസ്റ്റിനടക്കം 10 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തിനു നാട്ടിലേക്കു മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി കോണ്‍സുലേറ്റ് അറിയിച്ചു.

അതേസമയം, കപ്പല്‍ മുങ്ങിയതോടെ കാണാതായ 10 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.