24,000 പാക്കിസ്ഥാനികളെ തിരികെ അയച്ച് സൌദി, നടപടി ഭിക്ഷാടനം നടത്തിയതോടെ, പരിശോധന കർശനമാക്കി യുഎഇയും

ന്യൂഡൽഹി : ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി അറേബ്യ ഈ വർഷം 24,000 പാക്കിസ്ഥാനികളെയാണ് നാടുകടത്തിയത്. സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ പൗരന്മാർക്കെതിരായ കടുത്ത നടപടി വരുന്നത്. സൗദിയുടെ പ്രവർത്തി രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കുന്നതാണെന്ന് പാക്കിസ്ഥാൻ അധികൃതർ പ്രതികരിച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടി യുഎഇയും മിക്ക പാക്കിസ്ഥാൻ പൗരന്മാർക്കും വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സൗദിക്കു പിന്നാലെ യുഎഇയും പരിശോധന കർശനമാക്കിയിട്ടുണ്ട്. യുഎഇ ഏകദേശം 6,000 പാക്കിസ്ഥാനികളെയും അസർബൈജാൻ ഏകദേശം 2,500 പാക്കിസ്ഥാനി ഭിക്ഷാടകരെയും നാടുകടത്തിയിരുന്നു.

എന്നാൽ, രാജ്യത്ത് എത്തിയതിനു ശേഷം ചില അനധികൃത ഭിക്ഷാടന സംഘങ്ങൾ പാക്കിസ്ഥാന്റെ പേരിനു കോട്ടംവരുത്തുന്നുവെന്ന് പാക്ക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐ‌എ) ഡയറക്ടർ ജനറൽ റിഫാത്ത് മുഖ്താർ പറഞ്ഞു. ടൂറിസ്റ്റ് വീസ ദുരുപയോഗം ചെയ്ത് പല രാജ്യങ്ങളിലും സമാനമായ കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് റിഫാത്ത് മുഖ്താർ പറഞ്ഞു.

Saudi Arabia sends back 24,000 Pakistanis, UAE tightens checks after begging for action

More Stories from this section

family-dental
witywide