
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നവംബറിലായിരിക്കും കൂടിക്കാഴ്ച. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കായി ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. സൗദി ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനം താരിഫാണ് യുഎസ് ചുമത്തിയിരിക്കുന്നത്. സന്ദര്‍ശനവേളയില്‍ ഇക്കാര്യവും ചര്‍ച്ചയായേക്കും.
കഴിഞ്ഞ മേയില്‍ ട്രംപിന്റെ മധ്യപൂര്‍വദേശത്തെ സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയില്‍ എത്തിയിരുന്നു. വൈറ്റ് ഹൗസില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് മികച്ച സ്വീകരണം ഒരുക്കാനാണ് ട്രംപ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.















