സ്കൂൾ കായികമേള: ‘സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം, അത്‌ലറ്റിക്സിൽ കിരീടം ഇപ്രാവശ്യവും മലപ്പുറത്തിന്

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ . 1825 പോയിന്റോടെ തിരുവനന്തപുരം ഓവറോൾ കിരീടമായ സ്വർണക്കപ്പ് സ്വന്തമാക്കി. റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്റ്) മൂന്നാം സ്ഥാനം കണ്ണൂരും ( 859 പോയിന്റ്) നേടി. ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു.

അതേസമയം, അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്. തുടർച്ചയായി നാലാം വർഷവും മലപ്പുറത്തിന്റെ ഐഡിയൽ കടകശ്ശേരി സ്കൂളുകളിൽ ചാമ്പ്യന്മാരായി. 78 പോയിന്റാണ് നേട്ടം.

13 കുട്ടികളുമായി മത്സരിക്കാൻ എത്തിയ വിഎംഎച്ച്എസ് വടവന്നൂർ 58 പോയിന്റ് നേടി രണ്ടാമത് എത്തി. കഴിഞ്ഞതവണ രണ്ടാം സ്ഥാനക്കാരായിരുന്ന നാവാമുകുന്ദ തിരുനാവായ മൂന്നാം സ്ഥാനക്കാരായി. മികച്ച സ്പോർട്സ് സ്കൂൾ ചാമ്പ്യന്മാർ 57 പോയിന്റ് നേടിയ ജിവി രാജയാണ്. അടുത്ത കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുക കണ്ണൂരാണ്.

School Sports Festival: Thiruvananthapuram wins the gold cup, Malappuram wins the title in athletics this time too

More Stories from this section

family-dental
witywide