കർണാടക തീരത്ത് ചൈനീസ് ജിപിഎസ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച കടൽക്കാക്ക, കണ്ടത് അതീവ സുരക്ഷാ മേഖലയിൽ

ബംഗളൂരു: ഉത്തര കന്നഡ ജില്ലയായ കാർവാർ തീരത്ത് ജിപിഎസ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച ഒരു കടൽക്കാക്കയെ കണ്ടെത്തിയത് ആശങ്ക പരത്തി. ചൊവ്വാഴ്ച കാർവാറിലെ രബീന്ദ്രനാഥ ടാഗോർ ബീച്ചിൽ കോസ്റ്റൽ മറൈൻ പൊലീസ് സെൽ ആണ് കടൽക്കാക്കയെ കണ്ടെത്തിയത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പക്ഷിയെ വനംവകുപ്പ് വിഭാഗത്തിന് കൈമാറിയതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ പക്ഷിയെ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.

കടൽക്കാക്കയുടെ ശരീരത്തിൽ ഒരു ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഉപകരണത്തിൽ ഒരു ചെറിയ സോളാർ പാനലുള്ള ഒരു ഇലക്ട്രോണിക് യൂണിറ്റ് ഉൾപ്പെടുന്നു. ട്രാക്കറിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇമെയിൽ വിലാസവും പക്ഷിയെ കണ്ടെത്തുന്നവർ നൽകിയ ഐഡിയുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്ന ഒരു സന്ദേശവുമുണ്ടായിരുന്നു. ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ – എൺവിറോൺമെന്റൽ സയൻസസിന്റെ മാർക്കിങ്ങുകളാണ ഈ ജിപിഎസ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.

പ്രാഥമിക പരിശോധനകളിൽ ചാരപ്രവർത്തനമാണെന്ന് സംശയിക്കുന്നില്ല. ശാസ്ത്രീയ ഗവേഷണത്തിൻ്റെ ഭാഗമാണ് പക്ഷിയെന്ന് അധികൃതർ പറഞ്ഞെങ്കിലും മേഖലയിൽ ആകെ ജാഗ്രത പുലർത്തുന്നുണ്ട്. കൂടുതൽ വ്യക്തത വരുത്തുന്നതിനായി സൂചിപ്പിച്ച ഇമെയിൽ ഐഡിയുമായി ബന്ധപ്പെടാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും നിർണായകമായ നാവിക താവളങ്ങളിലൊന്നായ കാർവാറിന്റെ സമീപത്ത് പക്ഷിയെ കണ്ടതിനാലാണ് ഈ സംഭവം ശ്രദ്ധ നേടിയത്.

Seagull fitted with Chinese GPS tracking device spotted in high-security zone off Karnataka coast

More Stories from this section

family-dental
witywide