
ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടത്തിയെന്ന അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് തള്ളി, അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സെബി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, അദാനി പവര്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രൂപ്പിന്റെ കമ്പനികള്‍ക്കുമെതിരെയുള്ള റിപ്പോര്‍ട്ടാണ് തള്ളിയത്.
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കൃത്രിമം കാണിച്ചെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സെബി കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരായ നടപടികള്‍ അവസാനിപ്പിക്കും.
അതേസമയം, അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകള്‍ വിലക്കിയ ഉത്തരവ് ദില്ലി രോഹിണി കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് നാല് മാധ്യമപ്രവര്‍ത്തകരെ വാര്‍ത്ത നല്‍കുന്നതില്‍ നിന്നും വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കിയത്.









