
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന് സംഭവിച്ച പിഴവുമൂലം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അബദ്ധത്തില്‍ വെടി പൊട്ടി. ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്. വെടിയുണ്ട നിലത്താണ് പതിച്ചതെന്നും, ആര്‍ക്കും പരിക്കില്ലെന്നുമാണ് നിലവില്‍ അറിവായിട്ടുള്ളത്.
സുരക്ഷാ വീഴ്ചയെക്കുറിച്ചും അബദ്ധത്തിൽ വെടിയുതിർത്ത സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം,
ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഗ്ലാസുകൾ ധരിച്ച ഒരാൾ ക്ഷേത്രത്തിനുള്ളിൽ പിടിയിലായതും നവീകരണ പ്രവർത്തനത്തിനിടെ ഒരു സ്വർണ്ണക്കമ്പി കാണാതായതും തുടർന്ന് കണ്ടെടുത്തതും ഉൾപ്പെടെയുള്ള സമീപകാല സുരക്ഷാ ആശങ്കകളെ തുടർന്നാണ് ഈ പുതിയ സംഭവം.