കണ്ണൂർ: മൂന്നരവയസ്സുള്ള കുഞ്ഞിൻ്റെ മറവിൽ എംഡിഎംഎ വിൽക്കാൻ ശ്രമിച്ച ദമ്പതിമാർ പിടിയിൽ. ബെംഗളൂരുവിൽ സ്ഥിരത്താമസക്കാരായ കണ്ണൂർ തയ്യിൽ സ്വദേശിയായ ഷാഹുൽ ഭാര്യ നജ്‌മ എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ദമ്പതിമാർ എംഡിഎംഎയുമായി കണ്ണൂരിലേക്ക് ബസിൽ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ബസിൽ നിന്നിറങ്ങി ഇരുവരും കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തേക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്നു. ഓട്ടോറിക്ഷ വളഞ്ഞ് അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
Selling MDMA in the guise of a baby; Couple arrested in Kannur











