വാഷിംഗ്ടൺ: അമേരിക്കയിൽ നാടുകടത്തുന്ന വിമാനങ്ങളിൽ ആളുകൾക്ക് ഫുൾ-ബോഡി റീസ്ട്രെയിന്റ് ഉപയോഗിക്കുന്നതിനെതിരെ സെനറ്റർമാർ രംഗത്ത്. ആളുകളെ നാടുകടത്തുന്ന വിമാനങ്ങളിൽ ഫുൾ-ബോഡി റീസ്ട്രെയിന്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചും, നാടുകടത്തൽ നടപടികളിലെ രഹസ്യ സ്വഭാവവും വളരെയധികം മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തുന്നുവെന്നും ആരോപിച്ച് 11 ഡെമോക്രാറ്റിക് സെനറ്റർമാർ അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കത്ത് എഴുതി.
ഐസിഇയുടെ (US Immigration and Customs Enforcement) എല്ലാ വിമാന പ്രവർത്തനങ്ങളും വിശദീകരിക്കണമെന്നും WRAP എന്ന ബ്ലാക്ക്-യെലോ റീസ്ട്രെയിന്റ് ഉപയോഗിക്കുന്നത് നിർത്തണമെന്നും ഉപകരണത്തിന്റെ വിവരങ്ങൾ വ്യക്തമാക്കുകയും, ഉയരുന്ന ചോദ്യങ്ങൾ പരിഹരിക്കണമെന്നും മേരിലാൻഡ് സെനറ്ററായ ക്രിസ് വാൻ ഹോളൻ ആവശ്യപ്പെട്ടു. ഇത് വളരെ വലിയൊരു പ്രശ്നമാണെന്നും പൊതുസമൂഹത്തെ അവർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വാൻ ഹോളൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മസാച്യുസെറ്റ്സിൽ നിന്നുള്ള യുഎസ് സെനറ്റർമാരായ എലിസബത്ത് വാറൻ, ന്യൂജേഴ്‌സിയിൽ നിന്നുള്ള കോറി ബുക്കർ, കാലിഫോർണിയയിൽ നിന്നുള്ള അലക്സ് പാഡില്ല, ഇല്ലിനോയിസിൽ നിന്നുള്ള ടാമി ഡക്ക്‌വർത്ത്, മറ്റ് ആറ് പേർ എന്നിവർ വാൻ ഹോളനൊപ്പം ചേർന്നു. WRAP ഉപയോഗത്തിലെ തെറ്റായ രീതികൾ പീഡനത്തിൻ്റെയും മർദ്ദനത്തിൻ്റെയും സമാനമാണെന്ന് നിരവധി ഫെഡറൽ കേസ് പറയുന്നു. സെനറ്റർമാർ നൽകിയ കത്തിൽ, 2020 മുതൽ നാടുകടത്തൽ വിമാനങ്ങളിൽ നിരവധി പേരെ മണിക്കൂറുകളോളം WRAP ഉപകരണത്തിൽ ബന്ധിച്ചിരുന്നുവെന്ന് എന്നതിന് തെളിവുണ്ടെന്നും പറയുന്നു.
ICE ഉദ്യോഗസ്ഥർ ഈ ഉപകരണത്തിന്റെ ഉപയോഗം ഫെഡറൽ നിയമപ്രകാരം രേഖപ്പെടുത്താത്തതിനെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. ഒരു സംഘടന ട്രാൻസ്പാരൻസി നിഷേധിക്കുന്നത്, അവർ ചെയ്യുന്നത് എല്ലാവർക്കും അറിയിക്കാതിരിക്കാൻ ആകുന്നുവെന്നും ഡെപാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയെ (DHS) കേന്ദ്രീകരിച്ച് വാൻ ഹോളൻ പറഞ്ഞു. തടവിലാക്കപ്പെട്ട വ്യക്തികളെ നിശ്ചലമാക്കാൻ ICE ഫുൾ ബോഡി നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നത് അവരുടെ സുരക്ഷ, അന്തസ്സ്, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്ന് അമേരിക്കൻ പ്രതിനിധി ഡേലിയ റാമിറെസ് പറഞ്ഞു. ICE-യുടെ WRAP ഉപകരണ ഉപയോഗം നിയന്ത്രിക്കുന്ന ബിൽ തയ്യാറാക്കിയതായും കൂട്ടിച്ചേർത്തു.
DHS ഇതുവരെ WRAP ഉപകരണത്തിന്റെ ഉപയോഗത്തെക്കുറിച്ച് വിശദമായ മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തിൽ അമേരിക്കയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലും WRAP ഉപയോഗിച്ചാണ് ചില മരണങ്ങൾ സംഭവിച്ചതെന്ന് മാധ്യമങ്ങൾ പറയുന്നു. വേദനയും പരിക്കുകളും തടയാൻ രൂപകൽപ്പന ചെയ്തതാണ് ഉപകരണമെങ്കിലുംഞങ്ങൾ ഇതിന്റെ തെറ്റായ ഉപയോഗത്തിനെ ശക്തമായി എതിർക്കുന്നുവെന്ന് WRAP നിർമ്മാതാവ് പറയുന്നു.
Senators oppose use of full-body restraints on US deportation flights














