“ഉഷയെ ഇന്ത്യയിലേക്ക് മടക്കി അയക്കൂ”: കുടിയേറ്റ നിലപാടിൽ ജെഡി വാൻസിനെതിരെ വിമർശനം; ഭാര്യയുടെ ഇന്ത്യൻ വേരുകൾ വീണ്ടും ചർച്ചയിൽ

അമേരിക്കൻ വൈസ് പ്രസിഡന്റും രാഷ്ട്രീയ നേതാവുമായ ജെഡി വാൻസ് വീണ്ടും വിവാദത്തിൽ. കൂട്ട കുടിയേറ്റം അമേരിക്കക്കാരുടെ സ്വപ്നങ്ങൾ മോഷ്ടിക്കുന്നു വാൻസിൻ്റെ എക്സ് പോസ്റ്റാണ് ഇന്റർനെറ്റിൽ വലിയ ചർച്ചയായിരിക്കുന്നത്. വാൻസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് വാൻസിന് തന്നെ വലിയ തിരിച്ചടിയായി. കാരണം, വാൻസിന്റെ ഭാര്യ ഉഷ വാൻസ് ഒരു ഇന്ത്യൻ കുടിയേറ്റ കുടുംബത്തിൽ ജനിച്ച അമേരിക്കക്കാരിയാണ്.

വാൻസ് തന്റെ പോസ്റ്റിൽ കുടിയേറ്റക്കാർ അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ കവർന്നെടുക്കുന്നുവെന്നും അതിനെതിരായ പഠനങ്ങൾ വേണമെന്നും ആരോപിച്ചു. എന്നാൽ നെറ്റിസൺസ് അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു.അങ്ങനെ ആയാൽ നിങ്ങളുടെ ഭാര്യ ഉഷയെയും, അവളുടെ ഇന്ത്യൻ കുടുംബത്തെയും, നിങ്ങളുടെ കുട്ടികളെയും ഇന്ത്യയിലേക്ക് അയക്കണം. നിങ്ങൾ തന്നെ ഉദാഹരണം കാണിക്കൂ എന്നാണ് ഒരാൾ കുറിച്ചത്.

ഉഷയുടെ കുടുംബം ആന്ധ്രയിൽ എന്ത് ചെയ്യുന്നു? ഇവർ ഈ വംശീയ നിലപാടിനെതിരെ എന്തുകൊണ്ട് പ്രതികരിക്കില്ല? ഉഷ തന്റെ മതത്തെയും വംശീയതയെയും ഇങ്ങനെ പരിഹസിക്കാൻ അനുവദിക്കുന്നത് എന്തിന് എന്നും നിങ്ങളുടെ ഭാര്യ ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളല്ലേ? എന്നും ആളുകൾ പ്രതികരിച്ചു. ഇത് ആദ്യമായല്ല വാൻസ് കുടിയേറ്റ വിഷയത്തിൽ വിവാദത്തിലാകുന്നത്. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ അദ്ദേഹം തന്റെ വർഗം, ഭാഷ, അല്ലെങ്കിൽ നിറം പങ്കിടുന്ന അയൽക്കാരെ പ്രാധാന്യം നൽകുന്നത് “സഹജം” ആണെന്ന് പറഞ്ഞിരുന്നു.

കൂടാതെ, ട്രംപ് ഭരണകാലത്ത് പരമാവധി അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.കൂടാതെ വാൻസിന്റെ പഴയ ഒരു പരാമർശവും വീണ്ടും ചർച്ചയായി. തന്റെ ഹിന്ദു മതസ്ഥയായ ഭാര്യ ഭാവിയിൽ ക്രിസ്തുമതത്തിലേക്ക് മാറുമെന്ന തന്റെ പ്രതീക്ഷ എന്നും പിന്നീട്, ഉഷ മതം മാറാൻ ഉദ്ദേശിക്കുന്നില്ലയെന്നും വാൻസ് വ്യക്തമാക്കിയെങ്കിലും, ഓൺലൈനിൽ വിമർശനം തുടരുകയാണ്.

അതേസമയം, ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയാണ്. അപകടസാധ്യതയുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവ് ഇറക്കി. ഗ്രീൻ കാർഡ്, പൗരത്വ അപേക്ഷകൾ എല്ലാം ഇതോടെ കാലതാമസം നേരിടുകയാണ്.

Send Usha back to India’: JD Vance blasted for ‘theft’ claim on mass migration; netizens point to his wife’s Indian heritage

More Stories from this section

family-dental
witywide