ഈ ക്രൂരതയ്ക്ക് ജാമ്യമില്ല; ബെയ്ലിനെ 27വരെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം : ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം അനുവദിക്കാതെ കോടതി. ബെയ്ലിനെ സെഷന്‍സ് കോടതി 27വരെ റിമാന്‍ഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് ബെയ്ലിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാത്രി പിടിയിലായ പ്രതി ബെയ്ലിന്‍ ദാസിനെ ഇന്നു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം നിഷേധിച്ചത്.

തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാരണമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി ബെയ്ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തത്.

അതേസമയം, ജൂനിയര്‍ അഭിഭാഷക ശ്യാമിലിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതിനെ തുടര്‍ന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മര്‍ദിച്ചതെന്ന വിചിത്രമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ നല്‍കിയത്.

ഓഫിസില്‍ ഉണ്ടായിരുന്ന എത്ര പേര്‍ തനിക്ക് അനുകൂലമായി സാക്ഷി പറയുമെന്ന് അറിയില്ലെന്ന് ഇരയായ ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്നും എല്ലാ വിഭാഗവും പിന്തുണ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അഡ്വ. ബെയ്ലിന്‍ ദാസിനു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ തീര്‍ച്ചയായും സ്വാധീനിക്കുമെന്നും ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide