സെപ്റ്റംബര്‍ 30ന് സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമടക്കം അവധി; നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30-ന് പൊതു അവധി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. നിലവിൽ ഒക്ടോബർ 1, 2 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ദുർഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്‍റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 30-ന് അവധി ലഭിക്കും. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ അന്നേ ദിവസം ജോലിക്കെത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Also Read

More Stories from this section

family-dental
witywide