‘ഗുരുതരമായ അപകടസാധ്യത’; ഇറാനിലേക്ക് യാത്ര വേണ്ട, പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടണ്‍: ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. മുന്നറിയിപ്പ് നല്‍കുന്നതിനായി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചതായും അറിയിപ്പിലുണ്ട്. പുതിയ വെബ്‌സൈറ്റ് വഴി ഇറാനിലെ അപകട സാധ്യതകളെക്കുറിച്ച് അറിയാന്‍ സാധിക്കും. ഇറാനിയന്‍ പാരമ്പര്യമുള്ള അമേരിക്കക്കാര്‍ ഇറാന്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

‘യുഎസ് പൗരന്മാര്‍ക്ക് ഇറാന്‍ യാത്രയുടെ ഗുരുതരമായ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഒരു പുതിയ ക്യാംപയിന്‍ പ്രഖ്യാപിക്കുകയാണ്. ഇറാന്‍ ഭരണകൂടം ഇരട്ട പൗരത്വം അംഗീകരിക്കുന്നില്ല. തടവിലാക്കപ്പെട്ട യുഎസ് പൗരന്മാര്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ പതിവായി നിഷേധിക്കുന്നു. ബോംബാക്രമണം നിലച്ചു. എന്നാല്‍, ഇറാനിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്ന് അതിനര്‍ഥമില്ല. ഇറാനിലേക്കുള്ള യാത്രയ്ക്കെതിരെ യുഎസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി പുതിയ വെബ്സൈറ്റും ഞങ്ങള്‍ ആരംഭിക്കുന്നു’. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.

More Stories from this section

family-dental
witywide