സിപിമ്മിന്റെ പരാതി ശരിവെച്ചു, മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി, വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വന്‍ പ്രതിസന്ധി. സിപിഎം നല്‍കിയ പരാതി അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇന്ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ അവരുടെ പേരില്ലാത്തതോടെ മത്സരിക്കാനുള്ള യോഗ്യത നഷ്ടമായി. വൈഷ്ണ നല്‍കിയ വിലാസം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പരാതി ഉന്നയിച്ചത്.

മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ വോട്ട് ചെയ്തിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വിലാസത്തില്‍ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്തു. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയില്‍ വൈഷ്ണയെ മത്സരിപ്പിച്ച് പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് ഈ തിരിച്ചടി.

നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോര്‍പ്പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ ആയിരിക്കണം കൗണ്‍സിലറായി മത്സരിക്കാനുള്ള അടിസ്ഥാന യോഗ്യത. വൈഷ്ണയുടെ പേര് തിരിച്ചുചേര്‍ക്കാനുള്ള നീക്കം കോണ്‍ഗ്രസ് തുടരുമെന്നാണ് സൂചന.

More Stories from this section

family-dental
witywide