മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി ; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് കോടതി റദ്ദാക്കി

കൊച്ചി : ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സര്‍ക്കാരിനും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ മോഹന്‍ലാലിന്റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 2015 ല്‍ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ 2015ലെ ഗസറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് സര്‍ക്കാരിന്റെ പിഴവായി ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്.

Setback for Mohanlal and the government; Court cancels license to possess ivory.

More Stories from this section

family-dental
witywide