രാഹുലിന് തിരിച്ചടി; മുൻകൂർ ജാമ്യം ലഭിച്ചില്ല, അറസ്റ്റിനും വിലക്കില്ല

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. രാഹുലിൻ്റെ അറസ്റ്റും കോടതി തടഞ്ഞില്ല. ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ചുകൊണ്ടായിരുന്നു വിധി.

രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി വന്നിരിക്കുന്നത്. ഇന്നലെയും ഇന്നുമായാണ് രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം.

ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിർബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിരുന്നു. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ട് ബലാത്സംഗ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, രാഹുൽ കഴിഞ്ഞ എട്ട് ദിവസമായി ഒളിവിലാണ്.

Setback for Rahul mamkootathil ; No anticipatory bail, no ban on arrest

More Stories from this section

family-dental
witywide