ഷിക്കാഗോ തിയേറ്ററിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഏഴ് പേർക്ക് പരിക്ക്

ഷിക്കാഗോ നഗരമദ്ധ്യത്തിലെ പ്രശസ്തമായ ഷിക്കാഗോ തിയേറ്ററിന് സമീപം വെടിവെപ്പ്. വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റതായും ഷിക്കാഗോ പോലീസ് അറിയിച്ചു. സ്റ്റേറ്റ് സ്ട്രീറ്റിലെ ഷിക്കാഗോ തിയേറ്ററിന് സമീപം വലിയൊരു സംഘം ആളുകൾ കൂടി നിൽക്കുന്നുണ്ടെന്ന് പട്രോളിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രദ്ധിച്ചതായി പോലീസിൻ്റെ പ്രസ്താവനയിൽ പറയുന്നു.

ഉദ്യോഗസ്ഥർ വെടിവെപ്പിന്റെ ശബ്ദം കേട്ടതോടെ ആ വലിയ സംഘം ആളുകൾ ഓടി രക്ഷപ്പെടാൻ തുടങ്ങി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഏഴ് പേർക്ക് വെടിയേറ്റ് പരിക്കേറ്റതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.പരിക്കേറ്റവരെ ഷിക്കാഗോ ഫയർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പ്രാഥമികമായി ശുശ്രൂഷ ചെയ്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു.

നഗരത്തിലെ ഔദ്യോഗിക ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങിന് പിന്നാലെ, അത്യന്തം തിരക്കേറിയ രാത്രിയിലായിരുന്നു ഈ വെടിവെപ്പ് സംഭവിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാധിതരുടെയോ പേരുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലവും കാരണവും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

Seven people injured in shooting near Chicago theater

More Stories from this section

family-dental
witywide