
ബെംഗളുരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബെംഗളുരു റോയൽ ചലഞ്ചേഴ്സ് ഐ പി എൽ കിരിടം നേടിയതിന്‍റെ വിജയാഘോഷം വലിയ ദുരന്തമായി. ആർ സി ബിയുടെ ഈ സാലെ കപ്പ് നമ്ദേ വിജയാഘോഷത്തിനിടയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്.
വിരാട് കോലിയെയും സംഘത്തിനു അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നതിനായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു മുമ്പില്‍ ആരാധകര്‍ തടിച്ചുകൂടിയതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. അഭൂതപൂര്‍വമായ ജനസാഗരമാണ് സ്റ്റേഡിയത്തിനു സമീപം രൂപപ്പെട്ടത്. വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച് ചിന്നസ്വാമി സ്റ്റേഡിയം വരെയായിരുന്നു പരേഡ്.