
വിയന്ന: ഓസ്ട്രിയയെ നടുക്കിയ സ്കൂളിലെ വെടിവയ്പ്പിൽ ഒമ്പത് മരണം. വിദ്യാർത്ഥികളും അധ്യാപകരുമാണ് സ്കൂളിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ഓസ്ട്രിയയിലെ പ്രധാന നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റതായി പൊലീസ്. സ്കൂളിൽ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നതെന്നാണ് വിവരം.
പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്. വിവരം ലഭിച്ചച്ചയുടനെ സ്കൂളിലെത്തിയെന്നും രക്ഷാ പ്രവർത്തനം നടത്തിയെന്നും പൊലീസ് അറിയിച്ചു.