ഇത്തവണത്തെ ക്രിസ്മസ് ‘നോട്ടി ലിസ്റ്റ്’ സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തമാശയായി മറുപടി പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു മാധ്യമപ്രവർത്തകൻ “ഈ വര്‍ഷം നിങ്ങളുടെ നോട്ടി ലിസ്റ്റിൽ ആരൊക്കെയുണ്ട്?” എന്ന് ചോദിച്ചതോടെയാണ് ട്രംപ് ചിരിയോടെയുള്ള മറുപടി നൽകിയത്. ഓഹ്… അത് ഒരു വലിയ ലിസ്റ്റാണ്! ഞാൻ പറഞ്ഞാൽ ലോകത്തിന് തന്നെ പ്രശ്നമാകുമെന്നായിരുന്നു ചോദ്യത്തിന് ട്രംപിൻ്റെ മറുപടി. 2025 ലെ കെനഡി സെന്റർ ഹോണേഴ്‌സ് പുരസ്കാരജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
ചടങ്ങിലേക്ക് എത്തുമ്പോൾ തയ്യാറെടുപ്പിന് സമയം എങ്ങനെ കണ്ടെത്തി എന്നു ചോദിച്ചതിന് ട്രംപ് പറഞ്ഞു, താൻ പ്രത്യേകമായി തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ല. എനിക്ക് നല്ലൊരു മെമ്മറിയുണ്ട്. അതിനാൽ കാര്യങ്ങൾ ഓർമ്മിക്കാൻ എളുപ്പമാണ്. ഞാൻ സ്വയം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ജോണി കാർസൺ പോലെ… അദ്ദേഹം എന്നും സ്വയം ആയിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഈ പ്രസിഡന്റ് ക്യാമറകൾക്കുമുന്നിൽ എത്ര സാധാരണക്കാരനും രസികനുമാണ്. ഇന്നത്തെ പരിപാടിക്കായി കാത്തിരിക്കുകയാണ് എന്ന് കെനഡി സെന്റർ ബോർഡിൽ അംഗമായ ഭാര്യയോടൊപ്പം എത്തിയ വാണിജ്യകാര്യ സെക്രട്ടറി ഹവാർഡ് ലട്‌നിക് പറഞ്ഞു. അതേസമയം, കെനഡി സെന്ററിലെ ചടങ്ങിൽ മുൻകാലത്ത് യുഎസ് പ്രസിഡന്റുമാർ പങ്കെടുത്തിരുന്നപ്പോഴും ട്രംപ് തന്റെ ആദ്യ കാലാവധിയിൽ ചടങ്ങിൽ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമാണ്. ഇത്തവണ ട്രംപിനൊപ്പം ചടങ്ങിൽ വാണിജ്യകാര്യ സെക്രട്ടറി ഹവാർഡ് ലട്‌നിക് അടക്കമുള്ള നിരവധി കാബിനറ്റ് അംഗങ്ങളും പങ്കെടുത്തു.
ഇത്തവണത്തെ കെനഡി സെന്റർ ഹോണേഴ്‌സ് പുരസ്കാരം നേടിയവർ അതുല്യരായ വ്യക്തികളാണ്. അമേരിക്കൻ കലയും സംസ്കാരവും പ്രതിനിധീകരിക്കുന്ന മികച്ചവർ. ഇവരിൽ പലരേയും ഞാൻ വ്യക്തിപരമായി അറിയുന്നവരും എനിക്ക് ഇഷ്ടപ്പെട്ടവരുമാണ് എന്ന് ചടങ്ങിൽ ട്രംപ് പറഞ്ഞു. ലക്ഷക്കണക്കിന് അമേരിക്കക്കാരെ പ്രചോദിപ്പിക്കുകയും ഉയർത്തിക്കൊണ്ടു വരികയും ഐക്യപ്പെടുത്തുകയും ചെയ്ത ഐക്യചിഹ്നങ്ങളാണ് ഇവർ. ഇതുവരെ ഉണ്ടായതിൽ ഏറ്റവും പ്രതിഭാധനരും പ്രശസ്തരുമായ കെനഡി സെന്റർ ഹോണേഴ്‌സ് വിഭാഗമാണിതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Several names on Trump’s Christmas wish list this time; could be a problem











