കനത്ത മഴയും കൊടുങ്കാറ്റും വിനയായി, ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് മരണം, നടുങ്ങി ജര്‍മനി

മ്യൂണിക്: തെക്കന്‍ ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്‌ലിംഗനിലാണ് അപകടമുണ്ടായത്. നൂറിലേറെ പേര്‍ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. രണ്ട് ബോഗികളാണ് പൂര്‍ണമായി പാളത്തില്‍ മറിഞ്ഞത്.

കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ മേഖലയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത സ്റ്റേഷനില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെവച്ചാണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്‌സും പോലീസും അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവത്തനം പുരോഗമിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ജര്‍മനിയിലെ പ്രധാന റെയില്‍വേ ഓപ്പറേറ്റര്‍ വിശദമാക്കി. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണവും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. ട്രെയിന്‍ പാളത്തില്‍ നിന്ന് മാറി മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

More Stories from this section

family-dental
witywide