ഡൽഹിയിലെ കടുത്ത വായു മലിനീകരണം: അഞ്ചാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ

ഡൽഹിയിൽ അതീവ ഗുരുതരമായ നിലയിൽ വായു മലിനീകരണം തുടരുന്ന സാഹചര്യത്തിൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണമായും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ സർക്കാർ സ്കൂളുകൾക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങി. വായു ഗുണനിലവാരം കൂടുതൽ മോശമാകുന്നതിനെ തുടർന്ന്, ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP) നാലാം ഘട്ടത്തിലെ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഇതിനു മുൻപ്, ശനിയാഴ്ച ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് (DDE) ചില ക്ലാസുകൾക്ക് ഓഫ്‌ലൈൻ–ഓൺലൈൻ ക്ലാസുകൾ ചേർന്ന ഹൈബ്രിഡ് സംവിധാനം അനുവദിച്ചിരുന്നു. ഡിസംബർ 13-ന് പുറത്തിറക്കിയ സർക്കുലറിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലുള്ള സർക്കാർ, സർക്കാർ – എയിഡഡ്, സ്വകാര്യ സ്കൂളുകൾ, എൻഡിഎംസി, എംസിഡി, ഡൽഹി കാൻ്റോൺമെന്റ് ബോർഡ് എന്നിവയ്ക്ക് കീഴിലുള്ള സ്കൂളുകൾ എന്നിവയിൽ ഒൻപതാം ക്ലാസ് വരെയും പതിനൊന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യമുള്ളിടത്ത് ഹൈബ്രിഡ് രീതിയിൽ ക്ലാസുകൾ നടത്തണമെന്ന് നിർദേശിച്ചിരുന്നു.

ഈ സംവിധാനത്തിൽ സ്കൂളുകൾ തുറന്ന നിലയിൽ തുടരും. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കൽ വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ ഇഷ്ടപ്രകാരം ആയിരുന്നു. തുടർ ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ സംവിധാനം തുടരാനായിരുന്നു തീരുമാനം. എന്നാൽ വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ചെറിയ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പൂർണമായും ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് സർക്കാർ പുതിയ നിർദേശം നൽകുകയായിരുന്നു.

Severe air pollution in Delhi: Online classes for students up to class 5

More Stories from this section

family-dental
witywide