അമേരിക്കയിൽ കടുത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ്: അലാസ്ക, കൊളറാഡോ, ഇല്ലിനോയിസ് അടക്കം നിരവധി സംസ്ഥാനങ്ങൾക്ക് അടിയന്തര അലർട്ട്

അമേരിക്കയുടെ പടിഞ്ഞാറും വടക്കുപടിഞ്ഞാറും ഉൾപ്പെടെ പല സംസ്ഥാനങ്ങൾക്ക് ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ. 10 ഇഞ്ചിലധികം മഞ്ഞുവീഴ്ചയും 65 മൈൽ വേഗം വരെ കാറ്റും ആയിരിക്കും ഉണ്ടാകുക. ചില പ്രദേശങ്ങളിൽ മുൻകരുതൽ എടുക്കാത്ത വ്യക്തികൾക്ക് ജീവന് ഭീഷണിയാകുന്ന സാഹചര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.

അലാസ്ക, കൊളറാഡോ, ഇല്ലിനോയിസ്, അയോവ, വിസ്കോൺസിൻ, വയോമിംഗ് സംസ്ഥാനങ്ങളിൽ നാഷണൽ വെതർ സർവ്വീസ് (NWS) ഡിസംബർ 7-ന് പുറപ്പെടുവിച്ച അലർട്ടുകൾ പ്രാബല്യത്തിൽ ആണ്. പടിഞ്ഞാറിൽ നിന്ന് കിഴക്കിലേക്ക് രാത്രി മുഴുവൻ മഞ്ഞ് വീഴും. ചില കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ച ഉള്ളതിനാൽ വാഹനം ഓടിക്കുന്നത് അപകടമാണെന്ന് വിസ്കോൺസിന്റെ ലാ ക്രോസ് ഓഫീസ് മുന്നറിയിപ്പ് നൽകി.

അയോവയിലെ ചില കൗണ്ടികളിൽ ഞായറാഴ്ച പുലർച്ചെ വരെ മുന്നറിയിപ്പ് തുടരും. കനത്ത മഞ്ഞും അതിനാൽ റോഡുകൾ വളരെ സ്ലിപ്പറിയായിരിക്കുമെന്നാണ് റിപ്പോർട്ട്. അയോവയിലെ ചില നഗരങ്ങൾക്കും രാവിലെ 6 വരെ യാത്രാപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇല്ലിനോയിസിലെ കാരോൾ, വൈറ്റ്സൈഡ് കൗണ്ടികളിൽ രാത്രിയോടെ റോഡുകളിൽ വാഹനങ്ങൾ വഴുതി നീങ്ങാനുള്ള സാഹചര്യമുണ്ടാകും.

കൊളറാഡോയിൽ എൽഖെഡ്, പാർക്ക് മലനിരകളിൽ 3 ഇഞ്ച് വരെ മഞ്ഞും 35 mph വരെ കാറ്റുമുണ്ടാകും. യാത്ര അതീവ ഗുരുതരം എന്നും റിപ്പോർട്ടുകളുണ്ട്.അലാസ്കയിൽ ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച രാത്രി വരെ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഹൈഡറിൽ 16–20 ഇഞ്ച് വരെ മഞ്ഞ് വീഴും. അത്യാവശ്യമല്ലെങ്കിൽ യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം.

അടുത്ത ആഴ്ചയുടെ തുടക്കത്തിൽ താപനില കൂടുതൽ താഴാനിടയുണ്ടെന്നും അതോടെ കൂടുതൽ ദൈർഘ്യമുള്ള മഞ്ഞുവീഴ്ച ഉണ്ടാകാമെന്നും ജുനോ ഓഫീസിന്റെ മുന്നറിയിപ്പ് ഉണ്ട്. സ്കാഗ്വേ, ഹെയ്ൻസ് ബറോ, ക്ലുക്വാൻ എന്നിവിടങ്ങളിൽ 12–18 ഇഞ്ച് മഞ്ഞും 50 mph വരെ കാറ്റും പ്രതീക്ഷിക്കുന്നു. ഈസ്റ്റേൺ ചിച്ചാഗോഫ് ദ്വീപിന് 8–14 ഇഞ്ച്, ഗ്ലേഷ്യർ ബേയ്‌ക്ക് 10–20 ഇഞ്ച് വരെ മഞ്ഞ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. 50 mph വരെ കാറ്റ് മൂലം മരക്കൊമ്പുകൾ ഇടിഞ്ഞുവീഴാം. വൈറ്റ് പാസ് സമീപം തണുപ്പ് -20°F വരെ എത്തുമെങ്കിൽ 30 മിനിറ്റിനുള്ളിൽ തന്നെ തണുപ്പ് കൂടുതലാകാമെന്നും ജുനോ ഓഫിസ് മുന്നറിയിപ്പ് നൽകി.

വയോമിംഗിൽ സിയാറാ മദ്രെ റേഞ്ചിലും സ്നോയി റേഞ്ചിലും 5–10 ഇഞ്ച് മഞ്ഞും 65 mph വരെ കാറ്റും മൂലം കാഴ്ച കുറയും. രാത്രി പുറത്തു തങ്ങുന്നത് ജീവന് ഭീഷണിയാണ്. ഹൈക്കർമാർക്കും സ്നോമൊബൈൽ യാത്രക്കാരും വഴിതെറ്റാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. രാത്രി യാത്ര ചെയ്യുന്നവർ ടോർച്ച്, ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ എന്നിവ നിർബന്ധമായും കരുതണമെന്ന് അധികൃതർ അറിയിച്ചു.

റോഡ് അപ്‌ഡേറ്റുകൾക്കായി:

Iowa: 511ia.org

Alaska: 511.alaska.gov

Illinois: gettingaroundillinois.com

Severe snow warning in the US: Emergency alert for several states including Alaska, Colorado, and Illinois

More Stories from this section

family-dental
witywide