കടുത്ത വയറുവേദന; 35 കാരൻ്റെ വയറിൽ നിന്ന് പുറത്തെടുത്തത് 29 സ്‌പൂണും 19 ടൂത്ത് ബ്രഷും

ലക്നൗ: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിനെ വയറിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 29 സ്‌പൂണും 19 ടൂത്ത് ബ്രഷും. ഹാപുർ സ്വദേശിയായ സച്ചിനെയാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ ഞെട്ടിക്കുന്ന കാഴ്‌ച ഡോക്ടർമാർ കണ്ടത്. ലഹരിക്കടിമയായതിനാൽ ചികിത്സക്കായി ലഹരിവിരുദ്ധ കേന്ദ്രത്തിലെത്തിച്ച ഇയാൾ ഇതെല്ലാം വയറ്റിലാക്കുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നാണ് വാർത്ത പുറത്തുവന്നത്.

പച്ചക്കറികളും കുറച്ച് ചപ്പാത്തിയും മാത്രമാണ് ലഹരിവിരുദ്ധ കേന്ദ്രത്തിൽ ലഭിക്കുന്നതെന്ന് പരാതിപ്പെട്ട സച്ചിൻ വീട്ടിൽ നിന്നും എന്തെങ്കിലും കൊണ്ടുവന്നാലും തങ്ങളിലേക്കെത്താറില്ലെന്നും പറയുമായിരുന്നു. തുടർന്നായിരുന്നു സ്‌പൂൺ കഴിച്ചു തുടങ്ങിയത്. ലഹരിവിരുദ്ധ കേന്ദ്രത്തിലെത്തിൽ നിന്ന് മോഷ്ടിച്ച സ്‌പൂണും ബ്രഷുമാണ് ഇയാൾ തിന്നുകൊണ്ടിരുന്നത്. രണ്ട് പേനയും പരിശോധനയിൽ കണ്ടെത്തി. സ്‌പൂണും ബ്രഷും മോഷ്ടിച്ച് ബാത്ത്റൂമിൽ കൊണ്ടുപോയി കണങ്ങളാക്കി തിന്നുകയായിരുന്നു. തൊണ്ടയിലേക്ക് കുത്തിത്തിരുകി ഇറക്കും, ഇടക്ക് വെള്ളം കുടിച്ച് വസ്തുക്കൾ ആമാശയത്തിൽ എത്തിക്കും. എക് സ് റെ, സി റ്റി സ്‌കാൻ എന്നിവയിൽ സ്‌പൂൺ ബ്രഷ് പേന തുടങ്ങിയ വയറ്റിലുള്ളതായി തെളിഞ്ഞത്. മാനസ്സിക പ്രശ്‌നമുള്ളവർ ഇത്തരം രീതികൾ പ്രകടിപ്പിക്കാറുണ്ടെന്ന് ആശുപത്രിയിൽ സച്ചിന് ശസ്ത്രക്രീയ നടത്തിയ ഡോക്ടർ ശ്യാം കുമാർ പറയുന്നുവെന്നാണ് റിപ്പോർട്ടുകൾ

More Stories from this section

family-dental
witywide