റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. പൊലീസിന് ലഭ്യമായത് മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആയിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കാത്ത പശ്ചാത്തലത്തിലുമാണ് പരാതിക്കാരിക്ക് നോട്ടീസ് നൽകിയത്. ഈ നോട്ടീസിലാണ് യുവതി ഇപ്പോൾ അതൃപ്‌തി രേഖപ്പെടുത്തിയിരിക്കുന്നത്.
നോട്ടീസ് അയച്ച് യുവതിയുടെ മൊഴിയെടുക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളതെന്നും എറണാകുളം സെൻട്രൽ പൊലീസ് പറയുന്നു. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയ്ക്ക് മെയിൽ മുഖേന നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ ഈ കേസിൽ ജില്ലാകോടതി വേടന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
sexual abuse case against rapper Vedan; The woman approached the high court demanding that the notice sent by the police revealed her identity and it be cancelled













