രാഹുലിനെതിരായ ലൈംഗിക പീഡനക്കേസ്: അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കും; തിരുവനന്തപുരം സിറ്റി കമ്മീഷണർക്ക് ചുമതല, യുവതിയുടെ രഹസ്യമൊഴി നിർണായകമാകും

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ പൊലീസ് തീരുമാനിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് IPS ന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്ന സംഘത്തിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

കേസിന്റെ എഫ്ഐആർ ആദ്യം രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം റൂറൽ പരിധിയിലെ നേമം പൊലീസ് സ്റ്റേഷനിലാണ്. കുറ്റകൃത്യം നടന്നത് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിൽ വരുന്നതിനാൽ എഫ്ഐആർ സിറ്റി പൊലീസിന് കൈമാറി. പരാതിക്കാരിയുടെ രഹസ്യമൊഴി നേമം സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് സാധാരണ നടപടികൾക്കപ്പുറം ഉന്നതതല പ്രത്യേക സംഘത്തിന് ചുമതല നൽകിയത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി (ലോ ആൻഡ് ഓർഡർ) ആയിരിക്കും പ്രത്യേക സംഘത്തിനുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുക. സംഘത്തിലെ മറ്റ് അംഗങ്ങൾ ആരൊക്കെയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഉടൻ തന്നെ അന്വേഷണം വേഗത്തിലാക്കാനാണ് പൊലീസിന്റെ നീക്കം. പരാതിക്കാരിയെ സംരക്ഷിക്കുന്നതിനൊപ്പം കേസിൽ പൂർണ നീതി ഉറപ്പാക്കുമെന്ന് ഉന്നത പൊലീസ് വൃത്തകൾ അറിയിച്ചു. കേസിൽ യുവതി നൽകിയ രഹസ്യമൊഴി അതിനിർണായകമാകുമെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide