ലൈംഗിക പീഡന കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ ദിവസത്തെ വിഡിയോ കാണാനില്ല; ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍

ലൈംഗിക പീഡന കേസിൽ പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയ ദിവസത്തെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. യുവതിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.

പാലക്കാട് കണ്ണാടിയില്‍ പ്രചരണം നടത്തുമ്പോഴാണ് രാഹുലിനെതിരെ കേസെടുത്തതായി വിവരം വന്നത്. തുടര്‍ന്ന് രാഹുല്‍ ഔദ്യോഗിക വാഹനത്തില്‍ ഫ്‌ളാറ്റിലേക്ക് തിരികെ വന്നെന്നും മറ്റൊരു വാഹനത്തില്‍ മുങ്ങിയെന്നുമായിരുന്നു പുറത്തുവന്ന വിവരം. രാഹുല്‍ വാഹനമെടുത്ത് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് വിദഗ്ധമായി നീക്കം ചെയ്തിരിക്കുന്നത്.

Sexual harassment case; Video of the day Rahul went into hiding in Mangkoota is missing; CCTV footage from the flat has been deleted

More Stories from this section

family-dental
witywide