രാഹുൽ മങ്കൂട്ടത്തിൽ ലൈംഗിക പീഡന പരാതി; പുതിയ നീക്കവുമായി അതിജീവിത , അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണം

അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ പുതിയ ഹര്‍ജി നൽകി അതിജീവിത. ബലാത്സംഗ കേസിൽ നാളെ രാഹുലിൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അതിജീവിത പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ പ്രതി രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയും ഇതേ ആവശ്യത്തിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു.

അതേസമയം, പാലക്കാട് തുടരുന്ന എസ്ഐടി സംഘം വീണ്ടും രാഹുലിന്‍റെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് കെയര്‍ടേക്കറുടെ മൊഴി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കെയർടേക്കര്‍ മൊഴി നൽകി.

എസ്ഐടി തമിഴ്നാട് പൊലീസ് രഹസ്യന്വേഷണ വിഭാഗത്തിന്‍റെ സഹായത്തോടെ രാഹുലിനായി തമിഴ്നാട്ടിൽ ഒന്നിലധികം പൊലീസ് സംഘങ്ങൾ തെരച്ചിൽ നടത്തുകയാണ്. ഞായറാഴ്ച വരെയുള്ള രാഹുലിന്‍റെ സഞ്ചാരപാത ലഭിച്ചെന്നാണ് വിവരം. രാഹുൽ സഞ്ചരിച്ച കാർ കണ്ടെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Sexual harassment complaint against Rahul Mamkootathil; Survivors with new move, hearing to be held in closed courtroom

More Stories from this section

family-dental
witywide