ആർഎസ്എസ് ക്യാമ്പിലെ ലൈംഗിക പീഡനം; മരിച്ച അനന്ദു അജിയുടെ ആത്മഹത്യക്കുറിപ്പിലെ എൻ എം ആരെന്ന് പൊലീസ് കണ്ടെത്തി

ആർഎസ്എസ് ക്യാമ്പിൽ ലൈംഗിക പീഡനത്തിനിരയായി എന്നാരോപിച്ച് ആത്മഹത്യ ചെയ്ത അനന്ദു അജിയുടെ ആത്മഹത്യക്കുറിപ്പിലെ എൻ എം ആരാണ് എന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ തമ്പാനൂർ പൊലീസ് ഉടൻ റിപ്പോർട്ട് നൽകും. അനന്ദു എൻ എംനെ കുറിച്ചു പറയുന്ന വീഡിയോ ദൃശ്യം ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലും അനന്തു ഈ പേർ പരാമർശിച്ചിട്ടുണ്ട്.

അതേസമയം, ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസിൽ ആർ എസ് എസിന്റെ സജീവ പ്രവർത്തകനായ എൻ എം എന്നയാളെ പ്രതി ചേർത്താണ് തമ്പാനൂർ പൊലീസ് കേസിൽ പ്രേരണ കുറ്റം ചുമത്തിയത്. ഇയാൾ വിദേശത്താണ് എന്നും സൂചനയുമുണ്ട്.

കേസിൽ തമ്പാനൂർ പൊലീസ് ഇന്ന് അനന്ദുവിനെ ചികിത്സിച്ച എറണാകുളം സ്വദേശിയായ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ആദ്യഘട്ടത്തിൽ അനന്തുവിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്. പിന്നീടാണ് അനന്തുവിന്റെ ഷെഡ്യൂൾ ചെയ്ത പോസ്റ്റ് പുറത്തു വന്നത്. അനന്തുവിൻ്റെ മരണത്തിൽ രാഷ്ട്രീയ പാർട്ടികൾ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങി പല കോണിൽ നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്.

Sexual harassment in RSS camp; Police identify N.M. in Anandu Aji’s suicide note

More Stories from this section

family-dental
witywide