എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദര്‍ശ് എം സജിയെയും (കേരളം) അഖിലേന്ത്യാ സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയെയും (പശ്ചിമ ബംഗാള്‍) കോഴിക്കോട്ട് നടന്ന അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു. കൊല്ലം സ്വദേശിയാണ് ആദര്‍ശ് . പി.എസ്.സഞ്ജീവിനെ ജോയിന്റ് സെക്രട്ടറിയായും എം.ശിവപ്രസാദിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.സുഭാഷ് ജാക്കര്‍, ടി നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശില്‍പ സുരേന്ദ്രന്‍, പ്രണവ് ഖാര്‍ജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാര്‍), ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനില്‍ താക്കൂര്‍, കെ പ്രസന്നകുമാര്‍, ദേബാഞ്ജന്‍ ദേവ്, പി എസ് സഞ്ജീവ്, ശ്രീജന്‍ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാര്‍) എന്നിവരടങ്ങിയതാണ് അഖിലേന്ത്യാ സെക്രട്ടറിയറ്റ്.










