
തിരുവനന്തപുരം : കേരള സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ് എഫ് ഐ നേതാക്കളെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
സര്‍വകലാശാലകള്‍ കാവി വത്കരിക്കുന്ന ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ ഇന്നലെ എസ് എഫ് ഐ പ്രതിഷേധിച്ചിരുന്നു. കേരളാ സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്തത്.