കേരള സർവകലാശാലയിൽ എസ് എഫ് ഐ പ്രതിഷേധം; ഓഫീസിൽ കടന്ന് പ്രവർത്തകർ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ് എഫ് ഐ പ്രതിഷേധം. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനാണ് പ്രവർത്തകരുടെ ശ്രമം.

വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് അത്ര പെട്ടെന്ന് സർവകലാശാലയിലേക്ക് വരാനാകില്ല. ശക്തമായ പ്രതിഷേധം തുടരും. ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനം എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. പ്രവർത്തകർ വി സിയുടെ ചേംബറിനുള്ള കടക്കാനുള്ള ശ്രമം ശക്തമാക്കിയതോടെ നിരവധി പൊലീസുകാർ സർവകലാശാലയ്ക്ക് അകത്തേയ്ക്ക് എത്തി. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാൾ അദ്ദേഹം ഒളിച്ചോടുമെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

More Stories from this section

family-dental
witywide