ഷഹബാസിന്റെ കൊലപാതകം : ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍, പിടിയിലായത് ആക്രമിക്കുന്നതില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി

കോഴിക്കോട് : താമരശേരിയില്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് മരണപ്പെട്ട സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍. താമരശേരി സ്വദേശിയായ വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഇന്ന് ഹാജരാക്കും. ഷഹബാസിനെ ആക്രമിക്കുന്നതില്‍ പങ്കെടുത്ത പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.

ഷഹബാസ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാര്‍ത്ഥികളാണെങ്കിലും കൂടുതല്‍ പേര്‍ ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇത് അന്വേഷിക്കുന്നതിനിടയിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്.

കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

More Stories from this section

family-dental
witywide