
മുംബൈ: ആളുകള്‍ നോക്കിനില്‍ക്കെ സഹോദരനോട് ചൂടായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കാറിന്റെ പിന്‍ഭാഗം ഉരഞ്ഞതിന്റെ പേരിലായിരുന്നു രോഹിത്തിന്റെ കലിപ്പ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ‘രോഹിത് ശര്‍മ സ്റ്റാന്‍ഡ്’ തുറക്കുന്ന ചടങ്ങിലേക്കു കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം.
കാറിന്റെ പിന്‍ഭാഗത്ത് ചൂണ്ടി ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ റിവേഴ്‌സ് എടുക്കുന്നതിനിടെ സംഭവിച്ചതാണെന്ന് സഹോദരന്‍ വിശാല്‍ മറുപടി പറഞ്ഞു. എന്നാല്‍ അതു കേട്ടിട്ട് തൃപ്തനാകാതെ താരം സഹോദരനെ വഴക്കുപറയുകയായിരുന്നു. യഥാര്‍ത്ഥ കാര്‍ ലൗവര്‍ എന്ന ക്യാപഷനോട് കൂടി ഒരാള്‍ സമൂഹമാധ്യമത്തില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചു. നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധി പേര്‍ എത്തുകയും ചെയ്തു.
Proper car lover. Dents are not allowed.😭🔥 pic.twitter.com/Dos7jPwVUj
— 𝐇𝐲𝐝𝐫𝐨𝐠𝐞𝐧 (@ImHydro45) May 16, 2025