ശശി തരൂർ എംപിയും കോൺഗ്രസും തമ്മിലുള്ള ബന്ധം വീണ്ടും ഉലയുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി പുടിനായി ഒരുക്കിയ വിരുന്നിലാണ് ആണ് ശശി തരൂർ പങ്കെടുത്തത്. എന്നാൽ രാഹുൽ ഗാന്ധിയെയോ മല്ലികാർജുൻ ഖാർഗെയോ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ വിരുന്നിൽ ക്ഷണിച്ചില്ലെന്നും ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും കോൺഗ്രസ് വിമർശിച്ചു. വിഷയത്തിൽ, പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നതെന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും തന്നെ വിളിച്ചിരുന്നേൽ പോകില്ലായിരുന്നുവെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
അതേസമയം, എന്തുകൊണ്ടാണ് മറ്റുള്ളവരെ വിളിക്കാത്തതെന്ന് തനിക്കറിയില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ക്ഷണം ലഭിക്കുകയും പങ്കെടുക്കുകയും ചെയ്യുമെന്ന് ശശി തരൂർ അറിയിച്ചിരുന്നു. രാജ്യം സന്ദർശിക്കുന്ന രാഷ്ട്രത്തലവന്മാർക്ക് രാഷ്ട്രപതി ഭവനിൽ ചടങ്ങളോടെ അത്താഴവിരുന്ന് നൽകി ആദരിക്കുന്നത് ദീർഘകാല പാരമ്പര്യമാണ്.
Shashi Tharoor attends dinner for Putin, Congress unhappy









