നെഹ്റു കുടുംബത്തിനെ പരോക്ഷമായി വിമർശിച്ച് ശശി തരൂർ; കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി

നെഹ്റു കുടുംബത്തിനെതിരെ പരോക്ഷ വിമർശനവുമായി ശശി തരൂർ എം പി. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ് രാഹുലിനെയും പ്രിയങ്കയെയും സോണിയെയും രൂക്ഷമായി വിമർശിച്ചത്. കോൺഗ്രസിൽ കുടുംബവാഴ്ച എന്ന ബിജെപി ആരോപണം സാധൂകരിക്കുന്നതാണ് ശശി തരൂരിന്റെ ലേഖനം. കോണ്‍ഗ്രസുമായി കടുത്ത ഭിന്നത പരസ്യമാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്ന തരൂര്‍ ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും നെഹ്‌റു കുടുംബത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി തുടര്‍ച്ചയായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ പാര്‍ട്ടിയിലുള്ള സ്വാധീനം പോലെ സമാനമായ വിമർശനമാണ് തരൂരും ഉയർത്തുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിന് കുടുംബവാഴ്ച ഭീഷണിയാണെന്നും നെഹ്റു ഗാന്ധി കുടുംബത്തിൻറെ രാഷ്ട്രീയ സ്വാധീനംമറ്റു പാർട്ടികളിലേക്കും പടർന്നു. പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ല. ഇത് ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കുമെന്നും ശശി തരൂർ പറയുന്നു. കുടുംബ പേരു മാത്രം സ്ഥാനാർത്ഥിയുടെ യോഗ്യതയാകുന്നു. മണ്ഡലത്തിലെ ജനങ്ങളോട് ഫലപ്രദമായി ഇടപെടില്ല. ഇവരുടെ പ്രകടനം മോശമായാൽ ജനങ്ങളോട് കണക്ക് പറയേണ്ടതില്ല. എന്നാൽ കുടുംബ വാഴ്ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു.

ആഭ്യന്തരമായ പാർട്ടി തിരഞ്ഞെടുപ്പുകൾ വേണം. യോഗ്യതയുടെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്കരണം വേണമെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു. അതേസമയം, ലേഖനത്തിൽ കുടുംബവാഴ്ചയുടെ പേരില്‍ ശിവസേന, സമാജ്വാദി പാര്‍ട്ടി, ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി, ശിരോമണി അകാലി ദള്‍, കശ്മീരിലെ പിഡിപി, ഡിഎംകെ എന്നീ പാര്‍ട്ടികളെയും തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതിയുടെ സ്ഥാപകന്‍ കെ. ചന്ദ്രശേഖര റാവുവിന്റെ മകനും മകളും തമ്മില്‍ പിന്തുടര്‍ച്ചാവകാശ പോരാട്ടം നടക്കുകയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

Shashi Tharoor indirectly criticizes Nehru family; Family rule is a threat to Indian democracy

More Stories from this section

family-dental
witywide