
തിരുവനന്തപുരം: നല്ല കാര്യങ്ങള്‍ ഏത് സർക്കാർ ചെയ്താലും അതിനെ അംഗീകരിക്കുമെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും ശശി തരൂർ എം പി. വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഹർഡിൽ ഗ്ലോബലിൽ പങ്കെടുത്തപ്പോൾ കണ്ട കാര്യങ്ങളാണ് താൻ പറഞ്ഞതെന്നും കുട്ടികളുടെ ഭാവിക്ക് വേണ്ടി സ്റ്റാർട്ട് അപ്പുകൾ ആവശ്യമാണെന്നും തരൂർ പറഞ്ഞു. 18 മാസം കൊണ്ട് സർക്കാർ ഇക്കാര്യങ്ങൾ ചെയ്യുന്നു എന്ന് പറയുന്നു. വികസനം കാണണമെങ്കിൽ ഒരുമിച്ച് പോകണം. എല്ലാപാർട്ടികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അതാണ് ലേഖനത്തിൽ പറഞ്ഞതെന്നും തരൂർ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങൾ മുൻപും പറഞ്ഞിട്ടുള്ളതാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് പിണറായി സർക്കാർ ഇറക്കുന്നതല്ല.ഇതൊക്കെ അവർക്ക് നിലനിർത്താനാവുമോ എന്ന് നോക്കാം.നല്ല കാര്യം ചെയ്തു അതു ചൂണ്ടിക്കാട്ടി.ചില വിഷയങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും തരൂർ പറഞ്ഞു.കേരളത്തിലെ കമ്യൂണിസ്റ്റുകൾ വികസനത്തിന് ക്യാപിറ്റലിസമാണ് നല്ലതെന്ന് മനസ്സിലാക്കി. എന്ത് ചെയ്താലും തെറ്റാണെന്ന് പറയണം എന്നത് ശരിയായില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
ലേഖനത്തോട് ആർക്കും യോജിക്കാം യോജിക്കാതിരിക്കാം.2 മിനിട്ടിനുളളിൽ സംഭ്രമം തുടങ്ങുമെന്നത് സത്യമെങ്കിൽ നല്ലത് എന്നാണ് പറഞ്ഞത്.പ്രതിപക്ഷ നേതാവ് ലേഖനം വായിക്കട്ടെയെന്നും തരൂർ പറഞ്ഞു. തന്നോട് ഒന്നും ചോദിച്ചിട്ടില്ല. എ ഐ സി സിക്ക് പരാതി അറിയിച്ചാൽ നോക്കാമെന്നും തരൂർ പറഞ്ഞു. ഭരിക്കുന്നവർ നാളെ പ്രതിപക്ഷ ആവുമ്പോഴും ഈ സമീപനം ഉണ്ടാവണമെന്നും തരൂർ കൂട്ടിച്ചേർത്തു.