ദേശീയപാത 66ലെ നിർമാണ അപാകതകളുടെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന് ശശി തരൂർ എം.പി. നിർമാണത്തിൽ സുരക്ഷാ വീഴ്ച്ചകൾ ഉണ്ടാകുന്നുവെന്നും ആലപ്പുഴ അരൂർ – തുറവൂർ എലിവേറ്റഡ് ഇടനാഴിയിൽ അപകടങ്ങളും മരണവും ഉണ്ടായി. എലിവേറ്റഡ് ഹൈവേ ആസൂത്രണം ഇല്ലാതെയാണ് പൂർത്തിയാക്കിയതെന്നും ലോക്സഭയിലെ ശൂന്യവേളയിൽ ഡോ ശശി തരൂർ എംപി ഉന്നയിച്ചു.
വിഷയത്തിൽ മന്ത്രി ഇടപെട്ട് സുരക്ഷാ ഓഡിറ്റ് നടത്തണം. അരൂർ – തുറവൂർ എലിവേറ്റഡ് ഇടനാഴിയിൽ പല അപകടങ്ങളും മരണവും ഉണ്ടായി. 40 ഓളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗർഡറുകൾ വാഹനങ്ങൾക്ക് മുകളിൽ വീണു.12.75 കി മി ദൂരമുള്ള എലിവേറ്റഡ് ഹൈവേ ആസൂത്രിതമില്ലാതെയാണ് പൂർത്തിയാക്കിയതെന്നും പദ്ധതി നടപ്പാക്കിയതിൽ അടിസ്ഥാനപരമായ പാളിച്ചകൾ ഉണ്ടെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ് അപകടം ഉണ്ടായി. സർവീസ് റോഡ് പൂർണമായി തകർന്നു. ഇന്ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂൾബസ് അടക്കം നാല് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
Shashi Tharoor wants NHAI to take responsibility for defects in the construction of National Highway 66











