കോൺഗ്രസുമായി ഇടഞ്ഞു കൊണ്ടിരിക്കുന്ന ശശി തരൂരിൻ്റെ പുതിയ ചിത്രങ്ങൾ വൈറൽ; മാധ്യമപ്രവർത്തകയുമായി ‘ഇന്ത്യ- റഷ്യ സ്പെഷ്യൽ’ ചിത്രങ്ങൾ

കോണ്‍ഗ്രസ് നേതൃത്വവുമായി തുടർച്ചയായി ഇടയുകയും പ്രധാനമന്ത്രി മോദിയും ബിജെപിയുമായി ശശി തരൂര്‍ അടുക്കുകയും ചെയ്യുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ ശശി തരൂരിൻ്റെ പുതിയ ചിത്രങ്ങൾ വൈറൽ. കഴിഞ്ഞ ദിവസം ശശി തരൂരിനൊപ്പമുള്ള ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാമിൽ മാധ്യമ പ്രവർത്തക രൺജുൻ ശർമ്മ പങ്കുവെച്ചതോടെയാണ് ചിത്രങ്ങൾ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇതോടെ ഓൺലൈൻ ചർച്ചകളും സജീവമായി.

മോസ്കോ ആസ്ഥാനമായുള്ള ആർടി ഇന്ത്യയിലെ വാർത്താ മേധാവിയാണ് രൺജുൻ ശർമ്മ. പങ്കുവെച്ച ചിത്രത്തിൽ തരൂർ സിംഗിൾ സീറ്റർ സോഫയിൽ ഇരിക്കുന്നതും പത്രപ്രവർത്തക രൺജുൻ ശർമ്മ അദ്ദേഹത്തിന്‍റെ അരികിലുള്ള ആംറെസ്റ്റിൽ ഇരിക്കുന്നതും ഒരു കൈ തോളിലും മറ്റേ കൈയിലും വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ചിത്രത്തിലെ ഇരുവരുടെയും സ്നേഹാർദ്രമായ നിമിഷങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ പല ഊഹങ്ങളിലേക്കും നയിച്ചു. ‘ബ്രിട്ടന് കൊളോണിയൽ രസീതുകളുടെ ഒരു വലിയ ശേഖരം കൈമാറിയ ശേഷം. അദ്ദേഹം തിരിച്ചെത്തി. ഇത്തവണ മോസ്കോയിൽ. ആർടിയിലെ ഇന്ത്യ റഷ്യ സ്പെഷ്യൽ ആണിത്.’ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് രൺജുൻ ശർമ്മ കുറിച്ചു.

69 കാരനായ തരൂർ തന്‍റെ കരിഷ്മയ്ക്ക് നേരത്തെ തന്നെ പേരുകേട്ടയാളാണ്. ചിത്രങ്ങൾ വൈറലായതോടെ ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ രസകരമായ കമൻ്റുകളും എന്തി. എനിക്ക് 29 വയസ്സായി, 69 വയസ്സുള്ളപ്പോൾ തരൂർ പ്രഭുവിന് എന്നെക്കാൾ റിസുണ്ടെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ഒരു കാഴ്ചക്കാരൻ തരൂരിനെ വിവാഹേതര കാര്യ മന്ത്രിയെന്ന് പരിഹസിച്ചെഴുതി. അതേസമയം ഈ പ്രായത്തിലും പ്രഭാവലയത്തെയും ആകർഷണീയതയെയും നിരവധി പേരാണ് പ്രശംസിച്ചത്. ഇരുവരുടെയും അടുപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായെങ്കിലും തരൂരോ രൺജുൻ ശർമ്മയോ ചിത്രത്തെ കുറിച്ച് ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയില്ല.

Shashi Tharoor’s new pictures, which are in conflict with the Congress, go viral; ‘India-Russia Special’ pictures with a journalist