
ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശില്‍ നിന്നും സ്ഥാനഭ്രഷ്ടയാക്കിയതോടെ ഇന്ത്യയില്‍ അഭയംതേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നിലവിലെ മുഹമ്മദ് യൂനുസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. വിദേശീയവരെവെച്ച് ബംഗ്ലാദേശിന്റെ പതനം ആസൂത്രണം ചെയ്ത ‘സ്വാര്‍ത്ഥനായ നേതാവാണ് യൂനുസ് എന്ന് ഹസീന മുദ്രകുത്തി.
പ്രതിരോധത്തിന്റെ മുഖമായി മാറിയ വിദ്യാര്‍ത്ഥി പ്രതിഷേധക്കാരനായ അബു സയീദിന്റെ മരണത്തില്‍ അവര്‍ സംശയം ഉന്നയിച്ചു. എട്ട് മിനിറ്റ് നീണ്ടുനിന്ന വീഡിയോ പ്രസംഗത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.
ഞായറാഴ്ച തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട്, യൂനുസ് ബംഗ്ലാദേശിന്റെ ചരിത്രം, പ്രത്യേകിച്ച് അവാമി ലീഗിന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ നല്‍കിയ സംഭാവനകളുമായി ബന്ധപ്പെട്ടവയെ ഇല്ലാതാക്കിയതായി അവര്‍ ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഹസീന ദിവസങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രതിജ്ഞയെടുത്തു, അതിനായാണ് അല്ലാഹു തന്റെ ജീവന്‍ നിലനിര്‍ത്തിയതെന്നും അവര്‍ പറഞ്ഞിരുന്നു.