സൊമാലിയയിലേക്ക് പോയ കപ്പല്‍ ഗുജറാത്ത് തീരത്ത് തീപിടിച്ചു; 950 ടണ്‍ അരിയും 100 ടണ്‍ പഞ്ചസാരയും കപ്പലില്‍

പോര്‍ബന്തര്‍: സൊമാലിയയിലേക്ക് പോയ കപ്പലിന് ഗുജറാത്ത് തീരത്തുവെച്ച് തീ പിടിച്ചു. 950 ടണ്‍ അരിയും 100 ടണ്‍ പഞ്ചസാരയും കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം. പോര്‍ബന്തറിലെ സുഭാഷ് നഗര്‍ ജെട്ടിയില്‍ വെച്ചാണ് കപ്പലിന് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കപ്പലിലെ ആളുകള്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും തുറമുഖ അധികൃതരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

തീപിടിച്ചതോടെ കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റി. ജാംനഗര്‍ ആസ്ഥാനമായ കമ്പനിയുടേതാണ് കപ്പല്‍. എന്‍ജിന്‍ റൂമിന്റെ ഭാഗത്താണ് ആദ്യം തീ കണ്ടത്.

More Stories from this section

family-dental
witywide